Kerala
പശുത്തൊഴുത്തില്‍ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യാണ് മരിച്ചത്

കോഴിക്കോട് | വീട്ടിലെ പശുത്തൊഴുത്തില്‍ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈ ഞരമ്പും മുറിച്ച നിലയിലാണ്. തിരുവമ്പാടി പോലീസും ഫോറന്‍സിക്-ഫിംഗര്‍ പ്രിന്റ് -ഡോഗ് സ്‌ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആത്മഹത്യ ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
---- facebook comment plugin here -----