Connect with us

Kerala

സ്‌കൂട്ടര്‍ ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരുക്ക്; അപകടം വരുത്തിയയാള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു

സ്‌കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയില്‍ നിന്നാണ് സ്‌കൂട്ടര്‍ വന്നതെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് സ്‌കൂട്ടര്‍ ഇടിച്ച് വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുകയായിരുന്ന മുണ്ടക്കല്‍ സ്വദേശിനി സുശീലയെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവാവും പിന്‍സീറ്റിലുണ്ടായിരുന്ന യുവതിയും സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില ഗുരുതരമാണ്.

ഇന്നലെ വൈകിട്ടോടെ തുമ്പറ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. തുമ്പറ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുശീലയെ സ്‌കൂട്ടര്‍ ഇടിച്ചത്. നാട്ടുകാരാണ് സുശീലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയില്‍ നിന്നാണ് സ്‌കൂട്ടര്‍ വന്നതെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു. പിന്‍സീറ്റിലുണ്ടായിരുന്ന യുവതി ഹെല്‍മറ്റും ധരിച്ചിരുന്നില്ല. അപകടം നടന്ന ഉടനെ യുവതി സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി മാറി നില്‍ക്കുന്നതും സി സി ടി വിയില്‍ വ്യക്തമാണ്.

 

Latest