up election
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വേഗത കൂടി
നിര്‍മ്മാണ പ്രവര്‍ത്തികളുടെ അടുത്ത ഘട്ടം ഞായറാഴ്ച ആരംഭിക്കും
അയോധ്യ | ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേഗത കൂടിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മകരസംക്രാന്തി ദിനത്തില്‍ ക്ഷേത്രത്തിന്റെ തറയിടല്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വരെ രണ്ട് വരി ഫൗണ്ടേഷന്‍ മാത്രമേ പൂര്‍ത്തയായിട്ടുണ്ടായിരുന്നുള്ളു. ഇത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മ്മാണ പ്രവര്‍ത്തികളുടെ അടുത്ത ഘട്ടം ഞായറാഴ്ച ആരംഭിക്കും. ക്ഷേത്ര നിര്‍മ്മാണത്തിന്റെ വേഗം കൂടിയതായി രാംജന്മ ഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചാമ്പത് റായ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. 2023 ല്‍ തീര്‍ഥാടകര്‍ക്ക് ക്ഷേത്രം തുറന്ന് കൊടുക്കും. ക്ഷേത്രത്തിന്റെ താഴേ നില 2023ന് മൂന്ന് മാസം മുമ്പേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചമ്പത് റായ് അറിയിച്ചു.