Malappuram
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം: കമ്മിഷന്‍ നിലപാടില്‍ അയവു വരുത്തണം- കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി
ഏറനാട്, നിലമ്പൂര്‍ വണ്ടൂര്‍ ഉള്‍പ്പെടെ കേവലം മൂന്ന് നിയമസഭ മണ്ഡലങ്ങള്‍ മാത്രമാണ് ജില്ലയില്‍ വയനാട് ലോക്‌സഭാ മണ്ഡല ഭാഗമായിട്ടുള്ളത്
മലപ്പുറം | ജനങ്ങളുടെ മേല്‍ അമിത ഭാരമായി കെട്ടിയേല്‍പ്പിക്കപ്പെട്ട വയനാട് ഉപ തിരഞ്ഞെടുപ്പിന്റെ പേരില്‍ ജില്ലയിലാകെ പെരുമാറ്റ ചട്ട നിയന്ത്രണം നടപ്പിലാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ അടിയന്തിരമായി ഇളവ് അനുവദിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.
ഏറനാട്, നിലമ്പൂര്‍ വണ്ടൂര്‍ ഉള്‍പ്പെടെ കേവലം മൂന്ന് നിയമസഭ മണ്ഡലങ്ങള്‍ മാത്രമാണ് ജില്ലയില്‍ വയനാട് ലോക്‌സഭാ മണ്ഡല ഭാഗമായിട്ടുള്ളത്. ഇതിന്റെ പേരില്‍ ജില്ലയിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ജില്ല ഭരണകൂടവും സംസ്ഥാനസംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും മുന്നോട്ടുവരണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധമായ നിവേദനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, ചീഫ് സെക്രട്ടറി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് അയക്കുകയും ചെയ്തു