Connect with us

National

ബി ജെ പി ആവശ്യത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഹരിയാനയിലെ വോട്ടെടുപ്പ് തീയതികളില്‍ മാറ്റം

ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു കശ്മീര്‍- ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ എട്ടിലേക്കാണ് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി |  ബി ജെ പി ആവശ്യപ്പെട്ടതിന് പിറകെ ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയിലും ഹരിയാനയിലെയും ജമ്മു കശ്മീരിലേയും വോട്ടെണ്ണല്‍ തീയതികളിലും മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ഒന്നില്‍നിന്ന് അഞ്ചിലേക്ക് മാറ്റി. വോട്ടെണ്ണല്‍ തീയതിയിലും മാറ്റമുണ്ട്. നേരത്തെ ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു കശ്മീര്‍- ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ എട്ടിലേക്കാണ് മാറ്റിയത്. പൊതു അവധി ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. അതേ സമയം പരാജയ ഭീതിയിലാണ് ബിജെപി നീക്കമെന്ന് കോണ്‍ഗ്രസും ആം ആദ്മിയും ആരോപിച്ചു

ബിഷ്ണോയ് സമുദായത്തിന്റെ പരമ്പരാഗത ആഘോഷം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ പോളിങ് തീയതികള്‍ നീട്ടിയതും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുരവിദാസ് ജയന്തി, മണിപ്പുരില്‍ ക്രൈസ്തവരുടെ ഞായറാഴ്ച പ്രാര്‍ഥന എന്നിവ കണക്കിലെടുത്ത് തീയതി മാറ്റിയിരുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2023-ല്‍ രാജസ്ഥാനിലും 2012-ല്‍ ഉത്തര്‍പ്രദേശിലും നിയസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി കമ്മിഷന്‍ അറിയിച്ചു.