Connect with us

National

ഡികെ ശിവകുമാറിന്റെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍

പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി

Published

|

Last Updated

ബംഗുളൂരു|കര്‍ണാടകയിലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. ഡികെ ശിവകുമാറിന്റെ കുടുംബാംഗങ്ങളാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരിശോധനയെ പൈലറ്റ് വളരെ ശക്തമായി തന്നെ എതിര്‍ത്തു.ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിക്കില്ലെന്നുമായിരുന്നു പൈലറ്റിന്റെ വാദം . എന്നാല്‍ ഇത് വകവെയ്ക്കാതെ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.

 

Latest