Connect with us

National

ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ ഫലം ഒച്ചിഴയും വേഗത്തിൽ; പരാതി നൽകി കോൺഗ്രസ്

ഫലപ്രഖ്യാപനം ഇത്തരത്തിൽ വൈകുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്ന കക്ഷികൾക്ക് അവസരമൊരുക്കുമെന്ന് കോൺഗ്രസ്

Published

|

Last Updated

ന്യൂഡൽഹി | ഹരിയാന തെരഞ്ഞെടുപ്പിൻ്റെ ലീഡുകളും ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി. രാവിലെ ഒൻപതിനും 11 നും അങ്ങേയറ്റം മന്ദഗതിയിലാണ് കമ്മീഷൻ ഫലം അഫ്ഡേറ്റ് ചെയ്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഫലപ്രഖ്യാപനം ഇത്തരത്തിൽ വൈകുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്ന കക്ഷികൾക്ക് അവസരമൊരുക്കും. ഇതിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ഉദാഹരണങ്ങൾ കാണാനാകും. ഭൂരിഭാഗം കേന്ദ്രങ്ങളിലും വോട്ടെണ്ണൽ തുടരുന്ന സാഹചര്യത്തിൽ നടപടികളെ സ്വാധീനിക്കാൻ ഇത് കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

സത്യവും കൃത്യവുമായ കണക്കുകൾ ഉപയോഗിച്ച് വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് ഉടനടി നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഹരിയാനയിൽ കോൺഗ്രസ് ലീഡ് നേടിയിരുന്നു. പിന്നീട് ആദ്യറൗണ്ട് വോട്ടെണ്ണലിലും ഇത് തുടർന്നു. എന്നാൽ വോട്ടെണ്ണൽ ഏതാണ്ട് ഒന്നര മണിക്കൂർ പിന്നിട്ടതോടെ ചിത്രം മാറി. ബിജെപി വൻ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടത്.

Latest