Connect with us

National

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം അല്‍പ സമയത്തിനകം

അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി അല്‍പ സമയത്തിനകം പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് 3.30 ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് തിയതി പ്രഖ്യാപനമുണ്ടാവുക.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍.വിവിധ ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രചാരണത്തിലെ നിയന്ത്രണങ്ങളും വോട്ടെടുപ്പ് പ്രക്രിയകളും ഇന്ന് കമ്മീഷന്‍ പ്രഖ്യാപിക്കും.403 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ആറു മുതല്‍ എട്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. പഞ്ചാബില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളും മണിപ്പൂരില്‍ രണ്ട് ഘട്ടമായിട്ടും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് വിലയിരുത്തല്‍. ഗോവയിലും ഉത്തരാഖണ്ഡലും ഒറ്റ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് അറിയുന്നത്.