Connect with us

cpi disciplanary action

തിരഞ്ഞെടുപ്പ് തോല്‍വി: എറണാകുളം സി പി എമ്മില്‍ അച്ചടക്ക നടപടി

എം സ്വരാജിന് സി പി ഐ വോട്ടുകള്‍ ലഭിച്ചില്ലെന്ന് പരാതി

Published

|

Last Updated

കൊച്ചി | നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ തോല്‍വികളില്‍ എറണാകുളം സി പി എമ്മില്‍ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എന്‍ സി ാഹനനെ താക്കീത് ചെയ്യാനും ജില്ലാ നേതൃയോഗങ്ങളില്‍ തീരുമാനമായി. പിറവം മണ്ഡലത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും നീക്കി.

തൃക്കാക്കരയിലെ പരാതികളുടെ അടിസ്ഥാനത്തില്‍ കെ ഡി വിന്‍സെന്റിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളില്‍നിന്നും നീക്കി. പിറവം മണ്ഡലത്തിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലെ സെക്രട്ടറി അരുണ്‍ സത്യകുമാറിനെ ചുമതലയില്‍നിന്ന് നീക്കി. ചെള്ളാക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹനനെ ശാസിക്കും. അതേസമയം തൃപ്പൂണിത്തുറയില്‍ ഏരിയാ സെക്രട്ടറി പി.വാസുദേവന്‍ നടപടികളില്‍നിന്ന് ഒഴിവാക്കപ്പെട്ടു. പെരുമ്പാവൂരില്‍ കുറ്റാരോപിതരായിരുന്ന ഏരിയാ സെന്ററിലെ സി ബി എം ജബ്ബാറിന് ശാസിക്കാനും പാര്‍ട്ടി തീരുമാനിച്ചു. ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കേട്ടമാണ് പാര്‍ട്ടിതല നടപടി.

തൃക്കാക്കര മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം ബോധപൂര്‍വം ചലിപ്പിച്ചില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് സി.കെ. മണിശങ്കറിന്റെ നടപടിയിലേക്ക് എത്തിയത്. തൃക്കാക്കര മണ്ഡലം സെക്രട്ടറിയായിരുന്നു മണിശങ്കര്‍. ഏരിയാ സെക്രട്ടറി എന്ന നിലയില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.ഡി. വിന്‍സെന്റിനെതിരേ കടുത്ത നടപടി വന്നത്.

അതിനിടെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍പാര്‍ട്ടി സ്ഥാനാര്‍ഥി എം സ്വരാജിനായി സി പി ഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന് സി പി എം ജില്ലാ കമ്മിര്‌റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. തൃപ്പൂണിത്തുറയിലെ തോല്‍വി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി പി ഐക്കെതിരെ പരാതി ഉന്നയിച്ചത്. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സി പി ഐയുടെ വോട്ടുകള്‍ കെ ബാബുവിന് മറിഞ്ഞു. നേരത്തെ സി പി എമ്മില്‍ നിന്ന് രാജിവെച്ച ഏതാനും പേര്‍ സി പി ഐയില്‍ എത്തിയ പ്രദേശമാണ് ഉദയംപേരുര്‍. സി പി എമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് ഉദയംപേരൂര്‍. ഒരുവട്ടം ഒഴിച്ചാല്‍ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്നത് സി പി എമ്മാണ്. ഇവിടെ പാര്‍ട്ടിയിലുണ്ടായ വിഭാഗീയച കൈയാങ്കളിയിലെത്തുകയും ഒരു വിഭാഗം പാര്‍ട്ടിവിട്ട് സി പി ഐയില്‍ ചേരുകയുമായിരുന്നു.

തോല്‍വിക്ക് കാരണമായ വീഴ്ചയുടെ പേരില്‍ ജില്ലാ കമ്മിറ്റി അംഗം സി എന്‍ സുന്ദരനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സി പി എം നീക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെതിരേ നടപടിയുണ്ടായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ എരൂരില്‍ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയായിരുന്നു പരാതികള്‍ വന്നത്. മുതിര്‍ന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷന്‍. തുടര്‍ഭരണം കിട്ടിയപ്പോഴും സ്വരാജിന്റെ തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

 

Latest