Connect with us

നിയമ സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയാതെ മുസ്്‌ലിം ലീഗ് കുഴങ്ങുന്നു. തിരഞ്ഞെടുപ്പു തോല്‍വി അന്വേഷിച്ച രണ്ടംഗ കമ്മിഷന്‍ നിരവധി വീഴ്ചകള്‍ കണ്ടെത്തിയെങ്കിലും ആര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടെന്ന പൊതു നിലപാടിലാണ് ഇന്നു കോഴിക്കോട്ട് മുസ്്‌ലിം ലീഗ് നേതൃയോഗം ചേരുന്നത്.
ഒക്ടോബറില്‍ മഞ്ചേരിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയാണ് 12 മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ ഒരു എം എല്‍ എയും ഒരു പാര്‍ട്ടി ഭാരവാഹിയും ഉള്‍പ്പെടുന്ന രണ്ടംഗ സമിതിയെ നിശ്ചയിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിവിധ കാരണങ്ങള്‍കൊണ്ട് വൈകി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇന്നു നേതൃയോഗം ചര്‍ച്ച ചെയ്യുന്നത്.

27 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് 15 ഇടത്താണു ജയിച്ചത്. പരാജയത്തിനു കാരണമായി പല മണ്ഡലങ്ങളിലും പ്രാദേശിക നേതാക്കളുടെ ഗുരുതരമായ വീഴ്ചകള്‍ സമിതി കണ്ടെത്തിയിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയെന്ന മുതിര്‍ന്ന നേതാവിന്റെ രാഷ്്ട്രീയ നിലപാടുകളും പരാജയത്തില്‍ പ്രധാന പങ്കു വഹിച്ചു എന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. അധികാര മോഹം മൂത്താണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും ചാടിക്കളിച്ചതെന്നും ഈ നീക്കം പാര്‍ട്ടിക്ക് കനത്ത ആഘാതമുണ്ടാക്കിയെന്നും കമ്മിഷനു മുമ്പില്‍ നിരവധി പേര്‍ തെളിവു നല്‍കി.

Latest