National
തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം; ഡൽഹിയിൽ ആദ്യഘട്ട 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി
ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.
ന്യൂഡല്‍ഹി | അടുത്ത വര്‍ഷം വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി.അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാണ് 11 സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചത്.
സമീപകാലത്തായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയിലെത്തിയ ആറ് നേതാക്കമാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ട്. 2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.
ചൗധരി സുബൈര്‍ അഹമ്മദ്, വീര്‍ ദിംഗന്‍, സുമേഷ് ഷോക്കീന്‍ എന്നിവരും മുന്‍ ബിജെപി നേതാക്കളായ ബ്രഹ്മ് സിംഗ് തന്‍വാര്‍, അനില്‍ ഝാ, ബിബി ത്യാഗി എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.