Connect with us

National

തിരഞ്ഞെടുപ്പ് നിരീക്ഷണം; പ്രത്യേക സമിതി രൂപവത്കരിച്ച് കോണ്‍ഗ്രസ്സ്

ഈഗിള്‍ (Empowered Action Group of Leaders and Experts) എന്നാണ് പുതിയ സമിതിയുടെ പേര്. എട്ട് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് നിരീക്ഷണം, ക്രമക്കേടുകള്‍ തടയല്‍ എന്നിവക്കായി കോണ്‍ഗ്രസ്സ് പ്രത്യേക സമിതി രൂപവത്കരിച്ചു. ഈഗിള്‍ (Empowered Action Group of Leaders and Experts) എന്നാണ് പുതിയ സമിതിയുടെ പേര്. എട്ട് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സമിതി പ്രഖ്യാപിച്ചത്.

അജയ് മാക്കന്‍, ദിഗ്വിജയ് സിങ്, അഭിഷേക് മനു സിംഗ്വി, പ്രവീണ്‍ ചക്രവര്‍ത്തി, പവന്‍ ഖേര, ഗുര്‍ദീപ് സിങ് സപ്പാല്‍, നിതിന്‍ റാവത്ത്, ചല്ല വമിഷി ചാന്ദ് റെഡ്ഢി എന്നിവരാണ് സമിതിയിലുള്ളത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ക്രമക്കേടായിരിക്കും സമിതി ആദ്യം പരിശോധിക്കുക. ഇതില്‍ വിശദ റിപോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിന് ഉടന്‍ സമര്‍പ്പിക്കും.

മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സമിതി പഠിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും പരിശോധിക്കും.

Latest