National
ജെ എന്‍ യുവില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചു
കാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം. സ്ഥാനാര്‍ഥികളുടെ അവസാന ഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവച്ചു.

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ എന്‍ യു) തിരഞ്ഞെടുപ്പ് നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. കാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം.
സ്ഥാനാര്‍ഥികളുടെ അവസാന ഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവച്ചു.
മേലില്‍ സംഘര്‍ഷമുണ്ടാകില്ലെന്ന് അധികൃതരുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ഭാഗത്ത് നിന്നും ഉറപ്പ് കിട്ടിയാല്‍ മാത്രം നടപടിക്രമങ്ങള്‍ പുനരാരംഭിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.
---- facebook comment plugin here -----