Connect with us

National

തിരഞ്ഞെടുപ്പ് തിരിച്ചടി; അടിയന്തര പ്രവര്‍ത്തക സമിതി വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം. പാര്‍ട്ടിയില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ വേണമെന്ന നേരത്തെയുള്ള ആവശ്യം ശക്തമാക്കാന്‍ പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് തുറന്നടിച്ച് ശശി തരൂര്‍ എം പി ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു. വിജയിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും പാര്‍ട്ടി നേതൃത്വത്തെ നവീകരിക്കണമെന്നും തരൂര്‍ പറയുന്നു. തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ പരിശ്രമം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്യുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോരാടുകയും ചെയ്തിട്ടും വോട്ടിംഗില്‍ അത് പ്രതിഫലിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍, കനത്ത തിരിച്ചടി സംബന്ധിച്ച് മറ്റ് കോണ്‍ഗ്രസ് നേതാക്കളൊന്നും വലിയ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

 

---- facebook comment plugin here -----

Latest