Kerala
തിരഞ്ഞെടുപ്പ് തിരിച്ചടി; ജനങ്ങളുടെ പാര്‍ട്ടിയാണ്, മനസ്സിലാക്കി തിരുത്തണം: ഐസക്
ജനങ്ങളുടെ പാര്‍ട്ടിയാണ്, പാര്‍ട്ടിക്കാരുടെ പാര്‍ട്ടിയല്ല. ജനങ്ങളുടെ വിമര്‍ശനം തുറന്ന മനസ്സോടെ കേള്‍ക്കണം. സി പി എം അനുഭാവികള്‍ എതിരായി വോട്ട് ചെയ്തതിന്റെ കാരണം പരിശോധിക്കണം.
തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിലെന്താണെന്ന് മനസ്സിലാക്കി പാര്‍ട്ടി തിരുത്തണമെന്ന് തോമസ് ഐസക്. സി പി എം ജനങ്ങളുടെ പാര്‍ട്ടിയാണ്, പാര്‍ട്ടിക്കാരുടെ പാര്‍ട്ടിയല്ല.
ജനങ്ങളുടെ വിമര്‍ശനം തുറന്ന മനസ്സോടെ കേള്‍ക്കണം. സി പി എം അനുഭാവികള്‍ എതിരായി വോട്ട് ചെയ്തതിന്റെ കാരണം പരിശോധിക്കണം.
ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന സാമൂഹിക മാധ്യമ ശൈലിയെയും ഐസക് വിമര്‍ശിച്ചു.
ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നതും പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റ വൈകല്യവും അഴിമതി ആരോപണങ്ങളും മറ്റും തിരിച്ചടിയായോ എന്ന് തുറന്നു പരിശോധിക്കണമെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐസക് പറഞ്ഞു.