International
തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഡൊണാൾഡ് ട്രംപ് കീഴടങ്ങി; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതിന് ശേഷം ഈ വർഷം ഇത് നാലാം തവണയാണ് ട്രംപ് ജോർജിയയിൽ കീഴടങ്ങുന്നത്.
വാഷിങ്ടൻ | 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫുൾട്ടൻ ജയിലിലായിരുന്നു കീഴടങ്ങൽ. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. വിചാരണ വരെയാണു ജാമ്യ കാലയളവ്. ജയിലിൽ അദ്ദേഹത്തിന്റെ ഫോട്ടോയും എടുത്തു.
ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതിന് ശേഷം ഈ വർഷം ഇത് നാലാം തവണയാണ് ട്രംപ് ജോർജിയയിൽ കീഴടങ്ങുന്നത്. 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
കൃത്രിമമായ ഒരു തിരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ചതിന് തന്നെ അറസ്റ്റ് ചെയ്യുകയാണെന്ന് ട്വീറ്റ് ചെയ്ത ശേമഷാണ് ട്രംപ് കീഴടങ്ങാനായി പുറപ്പെട്ടത്. അമേരിക്കയിലെ മറ്റൊരു ദുഖകരമായ ദിവസമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2020 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തോൽവി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ മൊത്തം 41 ക്രിമിനൽ കേസുകളാണ് ചുമത്തിയത്.