Connect with us

National

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്; കര്‍ണാടക നിയമസഭയില്‍ വോട്ടെടുപ്പ് തുടങ്ങി

കര്‍ണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് ഡി കെ ശിവകുമാര്‍ ആണ്.

Published

|

Last Updated

ബെംഗളുരു|മൂന്ന് സംസ്ഥാനങ്ങളിലെ രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ നിയമസഭകള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 15 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക നിയമസഭയില്‍ വോട്ടെടുപ്പ് തുടങ്ങി. കര്‍ണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് ഡി കെ ശിവകുമാര്‍ ആണ്. തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന വിശ്വാസമുണ്ടെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

നാല് രാജ്യസഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. അഞ്ച് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ഓരോ സ്ഥാനാര്‍ഥിക്കും ജയിക്കാന്‍ 45 വോട്ട് വീതം വേണം. കോണ്‍ഗ്രസിന് അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയിലുള്ളത്. നിലവില്‍ 135 സീറ്റാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനുള്ളത്. ഒരു എംഎല്‍എ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതോടെ എംഎല്‍എമാരുടെ എണ്ണം 134 ആയി.

ഒഴിവ് വന്ന 56 സീറ്റുകളില്‍ 41 പേര് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, എല്‍ മുരുകന്‍, ബിജെപിയില്‍ ചേര്‍ന്ന മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍പെടുന്നു. 20 പേരെ ബിജെപി, ആറ് പേരെ കോണ്‍ഗ്രസ്, 4 പേരെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെയാണ് സഭയില്‍ എത്തിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് മൂന്ന്, ആര്‍ജെഡിയും ബിജെഡിയും രണ്ടും അംഗങ്ങളെ നേടി. എന്‍സിപി, ശിവസേന, ബിആര്‍എസ്, ജെഡിയു എന്നീ പാര്‍ട്ടികള്‍ ഓരോ അംഗങ്ങളെയും സഭയിലെത്തിച്ചു.

 

 

 

 

Latest