national politics
തിരഞ്ഞെടുപ്പുകള്‍ അടുക്കുന്നു; തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്സും ബി ജെ പിയും
കേരളത്തിലും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായി
ന്യൂഡല്‍ഹി | ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു ബി ജെ പി, കോണ്‍ഗ്രസ് ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രചാരണ വിഷയങ്ങളില്‍ അടക്കം ധാരണ ഉണ്ടാക്കും. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും ഉടനെ ചേരുന്നുണ്ട്. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള മുന്‍കാല പ്രചാരണ തന്ത്രം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണു ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കെ ഇരുമന്നണികളും ജാഗ്രതിയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനയായിരിക്കും.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം എതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ചില്‍ തന്നെ ഉണ്ടായേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും.സംസ്ഥാന തല അവലോകനയോഗങ്ങള്‍ ഫെബ്രുവരിക്ക് മുന്‍പേ പൂര്‍ത്തിയാക്കാനാണ് തിരുമാനം. ലോകസഭാ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ട് കേരളത്തിലും പ്രധാനമുന്നണികള്‍ പ്രവര്‍ത്തനം സജീവമാക്കി.