National
മതനിരപേക്ഷ ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്; സീതാറാം യെച്ചൂരി
യുഡിഎഫ് കേരളത്തില്‍ ഇടത് മുന്നണിയേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിടുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും യെച്ചൂരി പറഞ്ഞു.
ന്യൂഡല്‍ഹി | ഹിന്ദുത്വം നടപ്പിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും അതിന്റെ ഫലമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള സംവിധാനം വരണമെന്നും യെച്ചൂരി പറഞ്ഞു
പ്രതിപക്ഷ നിരയിലെ ഒരു നേതാവിനെയും അറസ്റ്റ് ചെയ്യരുത് എന്നാണ് ഞങ്ങളുടെ നിലപാട്. പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യവും യുഡിഎഫ് കേരളത്തില്‍ ഇടതുമുന്നണിയെ ലക്ഷ്യമിടുന്ന സമീപനവും ഞെട്ടിക്കുന്ന സംഭവമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.