Connect with us

Kerala

തിരഞ്ഞെടുപ്പ്: സംഘടന ഘടകങ്ങളെ അറിയിച്ച നിലപാടില്‍ മാറ്റമില്ല : കാന്തപുരം

വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്

Published

|

Last Updated

കോഴിക്കോട് | ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സംഘടനാ സംവിധാനം വഴി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.
പ്രസ്തുത നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് വിരുദ്ധമായി എന്റെയോ പ്രസ്ഥാനത്തിന്റെ മറ്റ് നേതാക്കളുടേയോ പേരില്‍ ഇറങ്ങുന്ന യാതൊരു വ്യാജ സന്ദേശങ്ങളിലും ആരും വഞ്ചിതരാകരുതെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച രേഖകളും വോട്ടര്‍ സ്ലിപ്പും ഇന്നു തന്നെ തയ്യാറാക്കി വെക്കുക. സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കണം. നേരത്തെ തന്നെ എല്ലാവരും വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായംചെന്നവരുടെയും വോട്ടുകള്‍ പാഴാക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

 

Latest