Connect with us

National

15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 27 ന് തിരഞ്ഞെടുപ്പ്

50 അംഗങ്ങള്‍ ഏപ്രില്‍ 2 നും 6 അംഗങ്ങള്‍ ഏപ്രില്‍ 3 നും വിരമിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പെന്നും കമ്മീഷന്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി |  15 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 56 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 50 അംഗങ്ങള്‍ ഏപ്രില്‍ 2 നും 6 അംഗങ്ങള്‍ ഏപ്രില്‍ 3 നും വിരമിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പെന്നും കമ്മീഷന്‍ അറിയിച്ചു.

ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍, ഒഡീഷ, രാജസ്ഥാന്‍ എന്നീ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

Latest