National
ഇലക്ടറല്‍ ബോണ്ട്: പ്രസിഡന്റിനെ തള്ളി ബാര്‍ അസോസിയേഷന്‍, വിവാദം കത്തുന്നു
സുപ്രീം കോടതിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അസോസിയേഷന്‍.
ന്യൂഡല്‍ഹി | ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ വിവാദം കത്തുന്നു. കോടതി ഉത്തരവിനെതിരെ രാഷ്ട്രപതിക്ക് ഹരജി നല്‍കിയ പ്രസിഡന്റ് അതിഷ് അഗര്‍വാളിനെ തള്ളി അസോസിയേഷന്‍ രംഗത്തെത്തി.
രാഷ്ട്രപതിക്ക് കത്തെഴുതാന്‍ അതിഷ് അഗര്‍വാളിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. സുപ്രീം കോടതിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അസോസിയേഷന്‍ ആരോപിച്ചു.
വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്റ് അതീഷ് അഗര്‍വാളിന്റെ കത്തിലെ ആവശ്യം. രണഘടനാ സ്തംഭനം സൃഷ്ടിക്കുകയും പാര്‍ലിമെന്റിന്റെ മഹത്വം തകര്‍ക്കുകയും ചയ്യുന്ന വിധികള്‍ സുപ്രീം കാടതി പുറപ്പെടുവിക്കരുതെന്ന് കത്തില്‍ പറയുന്നു. കേസില്‍ വീണ്ടും വാദം കേട്ടാല്‍ മാത്രമേ ഇന്ത്യന്‍ പാര്‍ലിമെന്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും നീതി ഉറപ്പാകുകയുള്ളൂവെന്നും കത്തിലുണ്ട്. പദ്ധതിക്ക് കാരണമായ നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കുന്നത് വികൃത മനോനിലയാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.