Connect with us

National

ഇലക്ടറല്‍ ബോണ്ട് കേസ്; എസ്.ബി.ഐക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി

മാര്‍ച്ച് ആറിന് ഇലക്ടറല്‍ ബോണ്ട് സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു എസ്.ബി.ഐക്ക് ലഭിച്ച നിര്‍ദേശം. 

Published

|

Last Updated

ന്യൂഡല്‍ഹി| ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. സുപ്രീംകോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്. 2019 ഏപ്രില്‍ 12ന് ശേഷമുള്ള ഇലക്ടറല്‍ ബോണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മാര്‍ച്ച് ആറിന് ഇലക്ടറല്‍ ബോണ്ട് സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു എസ്.ബി.ഐക്ക് ലഭിച്ച നിര്‍ദേശം.  സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹരജി നല്‍കിയത്. കോടതിയുടെ നിര്‍ദേശം എസ്.ബി.ഐ അനുസരിച്ചില്ലെന്നാണ് ഹരജിയില്‍ പറയുന്നത്.

അതേസമയം, ഇലക്ടറല്‍ ബോണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എസ്.ബി.ഐ നല്‍കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സമയം ദീര്‍ഘിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മാര്‍ച്ച് നാലിന് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇരു ഹരജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

 

 

---- facebook comment plugin here -----

Latest