Connect with us

National

ഇലക്ടറല്‍ ബോണ്ട്; സി പി എമ്മും സി പി ഐയും വാങ്ങിയില്ല; സ്വീകരിച്ചവരില്‍ ബി ജെ പിയും കോണ്‍ഗ്രസും

ടി എം സി, ഡി എം കെ, എ ഐ എ ഡി എം കെ കക്ഷികളും ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാത്ത പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത് സി പി എമ്മും സി പി ഐയും മാത്രം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം എസ് ബി ഐ തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ബി ജെ പി, കോണ്‍ഗ്രസ് എന്നിവയെ കൂടാതെ ടി എം സി, ഡി എം കെ, എ ഐ എ ഡി എം കെ കക്ഷികളും ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ചു. എസ് ബി ഐ നല്‍കിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അദാനിയും റിലയന്‍സും ബോണ്ട് വാങ്ങിയവരുടെ പട്ടികയിലില്ല. വേദാന്ത, എയര്‍ടെല്‍, സണ്‍ഫാര്‍മ, റെഡ്ഢീസ്, ബജാജ് ഓട്ടോ, സ്‌പൈസ് ജെറ്റ്, ഡി എല്‍ എഫ് എന്നീ കമ്പനികള്‍ ബോണ്ട് കൈപ്പറ്റി.

എസ് ബി ഐ നല്‍കിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. വിവരങ്ങളില്‍ ബോണ്ട് ഏത് കമ്പനികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന് ബന്ധപ്പെടുത്തിയിട്ടില്ല.

---- facebook comment plugin here -----

Latest