National
ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും പരിശോധന.
ന്യൂഡല്‍ഹി | ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും പരിശോധന. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് രാജീവ് കുമാര്‍ ഡല്‍ഹിയിലെത്തും.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ് ബി ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയത്.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീം കോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് എസ് ബി ഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ പതിനഞ്ചിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.