Kerala
ഇലക്ടറല്‍ ബോണ്ട്: കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
2017-18 സാമ്പത്തിക വര്‍ഷം ബി ജെ പിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. 210 കോടിയാണ് ഇതിലൂടെ ബി ജെ പിക്കു ലഭിച്ചത്. 2019 തിരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പി നേടിയത് 1,450 കോടിയുടെ ബോണ്ടാണ്.
ന്യൂഡല്‍ഹി | ഇലക്ടറല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ മുദ്ര വെച്ച കവറില്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവിട്ടത്.
2019ല്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള രേഖകളാണ് പുറത്തുവന്നത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഈ രേഖകള്‍ ഇന്നലെ കോടതി കമ്മീഷന് മടക്കിനല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത് 2019 മുതല്‍ എസ് ബി ഐ നല്‍കിയ വിവരങ്ങളാണ്.
2017-18 സാമ്പത്തിക വര്‍ഷം ബി ജെ പിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. 210 കോടിയാണ് ഇതിലൂടെ ബി ജെ പിക്കു ലഭിച്ചത്. 2019 തിരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പി നേടിയത് 1,450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് കിട്ടിയത് 383 കോടിയാണ്. ഡി എം കെക്ക് 656.05 കോടിയും ലഭിച്ചു. ഇതില്‍ 509 കോടിയും ഡി എം കെക്ക് നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണ്.