National
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടു
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് എസ് ബി ഐ നല്‍കിയ വിവരങ്ങള്‍ അതേപടി പരസ്യപ്പെടുത്തിയത്
ന്യൂഡല്‍ഹി | എസ് ബി ഐ നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് എസ് ബി ഐ നല്‍കിയ വിവരങ്ങള്‍ അതേപടി പരസ്യപ്പെടുത്തിയത്. വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മാര്‍ച്ച് 15 ന് മുമ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പാര്‍ട്ട് ഒന്നില്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും പാര്‍ട്ട് രണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (eci.gov.in ) വിവരങ്ങള്‍ ലഭിക്കും.
---- facebook comment plugin here -----