Connect with us

National

ഇലക്ടറല്‍ ബോണ്ട്; വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ

മാര്‍ച്ച് 15-ഓടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീം കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും വെളിപ്പെടുത്തും.

Published

|

Last Updated

ന്യൂഡല്‍ഹി | ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. ഇന്ന് വൈകിട്ട് 5.30ഓടെയാണ് കമ്മീഷന് വിവരങ്ങള്‍ നല്‍കിയത്. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാകും മുമ്പ് ബോണ്ട് വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

മാര്‍ച്ച് 15-ഓടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീം കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും വെളിപ്പെടുത്തും.

ഇന്നലെയാണ് ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എസ് ബി ഐക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ് ബി ഐയുടെ ഹരജി പരമോന്നത കോടതി തള്ളുകയായിരുന്നു. വിവരങ്ങള്‍ ചൊവ്വാഴ്ച തന്നെ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള്‍ എസ് ബി ഐയുടെ കൈവശമുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാണെന്നും പിന്നെന്തിന് വൈകിപ്പിക്കുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു.

 

 

Latest