Connect with us

National

ഇലക്ടറൽ ബോണ്ട് അഴിമതി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് എതിരെ കേസെടുത്തു

ബംഗളൂരുവിലെ ജനപ്രതിനിധികൾക്ക് എതിരായ പ്രത്യേക കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി.

Published

|

Last Updated

ന്യൂഡൽഹി | ഇലക്ടറൽ ബോണ്ട് ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ ജനപ്രതിനിധികൾക്ക് എതിരായ പ്രത്യേക കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി.

അഭിഭാഷകൻ ആദർശ് അയ്യർ നൽകിയ പരാതിയിലാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ഇ ഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കർണാടക ബിജെപി നേതാകളായ നളീൻ കുമാർ കട്ടീൽ, ബി വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്.