Connect with us

National

ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു; വീട് കത്തി ഒന്‍പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു,മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്

രാത്രി മുഴുവന്‍ ചാര്‍ജിങ്ങില്‍ കിടന്ന സ്‌കൂട്ടറിന് പുലര്‍ച്ചെയോടെ തീപ്പിടിക്കുകയായിരുന്നു

Published

|

Last Updated

ചെന്നൈ \  തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈ മധുരവോയല്‍ ഭാഗ്യലക്ഷ്മി നഗര്‍ ഗൗതമിന്റെ മകള്‍ ഏഴിലരസി ആണ് മരിച്ചത്. പരുക്കേറ്റ ഗൗതമും ഭാര്യയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

രാത്രി സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നു. രാത്രി മുഴുവന്‍ ചാര്‍ജിങ്ങില്‍ കിടന്ന സ്‌കൂട്ടറിന് പുലര്‍ച്ചെയോടെ തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് തീ വീടിന്റെ താഴത്തെ നിലയിലേക്ക് പടര്‍ന്നു.

ഗൗതമിന്റെ അച്ഛന്‍ നടരാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. ഗൗതമിനും ഭാര്യ അഞ്ജുവിനും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.