Connect with us

First Gear

ഇന്ത്യയിൽ ഇലക്‌ട്രിക് ടു വീലർ ഉപയോഗത്തിൽ കുതിച്ചുചാട്ടം; മുമ്പിൽ ഓല

ബജാജ്, ടിവിഎസ്, ആതർ എന്നിവയാണ് ജൂൺ പാദത്തിൽ നേട്ടമുണ്ടാക്കിയത്.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2026-27 ഓടെ വാഹനമേഖലയിൽ 13 ശതമാനമായി ഇവ ഉയരുമെന്നും റിപ്പോർട്ട്‌. ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കിങ്‌ കമ്പനിയായ ജെഫറീസ് ആണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2023-24) ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മാർക്കറ്റിലെ വിഹിതം 5 ശതമാനം ആയിരുന്നു. 2020––21 ലെ 0.4 ശതമാനത്തിൽനിന്നാണ്‌ ഈ വളർച്ച. നിലവിൽ 5.4 ശതമാനവും പിന്നിട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഓലയാണ്‌ ഇലക്‌ട്രിക്‌ ടു വീലർ മാർക്കറ്റിലെ മുമ്പൻ. ഓലയുടെ വിപണി വിഹിതം 2022-23 ൽ 21 ശതമാനത്തിൽനിന്ന് 2023-24ൽ 35 ശതമാനമായി. എന്നാൽ സമീപകാലത്തായി ഓലയുടെ വിപണി വിഹിതം 31 ശതമാനമായും സെപ്റ്റംബറിൽ 29 ശതമാനമായും കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ബജാജ്, ടിവിഎസ്, ആതർ എന്നിവയാണ് ജൂൺ പാദത്തിൽ നേട്ടമുണ്ടാക്കിയത്.