Connect with us

Kerala

വൈദ്യുതി നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

യൂനിറ്റിന് ഒമ്പത് പൈസയുടെ വർധനയാണ് ഏർപ്പെടുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നാലുമാസത്തേക്ക് ആണ് നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് വർധന.

യൂനിറ്റിന് ഒമ്പത് പൈസയുടെ വർധനയാണ് ഏർപ്പെടുത്തിയത്. 40 യൂനിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല.

നിരക്ക് വർധന വഴി നാല് മാസംകൊണ്ട് 87.7 കോടി രൂപയാണ് സർക്കാർ ഖജനാവിൽ അധികമായി എത്തുക.

---- facebook comment plugin here -----

Latest