Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിച്ചേക്കും

യൂനിറ്റിന് 41 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് കെ എസ് ഇ ബി ആവശ്യം. റെഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് തയ്യാറായെന്നാണ് സൂചന.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 41 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് കെ എസ് ഇ ബി ആവശ്യം. റെഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് തയ്യാറായെന്നാണ് സൂചന.

നിലവിലെ താരീഫ് കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നു. നാളെ മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരുത്തുമെന്നാണ് വിവരം.

കെ എസ് ഇ ബി ആവശ്യം മുന്‍നിര്‍ത്തി മെയ് മാസത്തില്‍ തന്നെ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പഴയ താരീഫ് തന്നെ നീട്ടി നല്‍കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കുള്ള താരീഫ് പ്രഖ്യാപിക്കണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെടുന്നത്.

 

---- facebook comment plugin here -----

Latest