Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; യൂണിറ്റിന് ശരാശരി 20 പൈസയുടെ വര്‍ധന

40 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് ശരാശരി 20 പൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവ്. 40 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

നിരക്ക് വര്‍ധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂണ്‍ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കേണ്ടി വരും.താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.