Kerala
വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധിപ്പിച്ചത് യൂണിറ്റിന് 16 പൈസ
2025 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വര്‍ധന വരുത്തിയിട്ടുണ്ട്. യൂണിറ്റിന് അഞ്ച് പൈസയാണ് കൂട്ടിയത്.
![](https://assets.sirajlive.com/2024/12/kseb-1-897x538.jpg)
തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വര്‍ധന വരുത്തിയിട്ടുണ്ട്. യൂണിറ്റിന് അഞ്ച് പൈസയാണ് കൂട്ടിയത്.
നിരക്ക് വര്‍ധന ഇന്നലെ മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നിലവില്‍ വന്നു. ബി പി എല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ യൂണിറ്റിന് 12 പൈസയും വര്‍ധിപ്പിക്കും. ഫിക്‌സഡ് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.
ചെറിയ വര്‍ധന മാത്രമാണ് വരുത്തിയതെന്നും നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയിരിക്കുകയാണ്. അതിനാല്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയാണ്. ബോര്‍ഡിന് പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പല വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അറിയാമെങ്കിലും നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.