Connect with us

Kerala

സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും വൈദ്യുതി എത്തിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കോളനികളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഹരിതോര്‍ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അടൂര്‍, ഏനാത്ത് 110 കെ വി സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം 2017 ല്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ വനാന്തരങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കോളനികളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഹരിതോര്‍ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്.

സംസ്ഥാനത്ത് ഏഴര വര്‍ഷംകൊണ്ട് 98 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുള്‍പ്പടെ 211 മെഗാ വാട്ട് ശേഷിയുള്ള ജല വൈദ്യുതി പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും പത്തനംതിട്ട ജില്ലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തടസ്സം നേരിടാത്ത രീതിയില്‍ വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

Latest