Connect with us

International

ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകത; ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

മൂവരും നടത്തിയ മുന്നേറ്റം ആറ്റങ്ങൾക്കും തന്മാത്രകൾക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാനുള്ള നൂതന വിദ്യകളായി മാറിയതായി സ്വീഡിഷ് അക്കാദമി പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.

Published

|

Last Updated

സ്റ്റോക്ക്‌ഹോം | 2023ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. യു എസ് ഗവേഷകൻ പിയറി അഗൊസ്തിനി, ജർമൻ ഗവേഷകൻ ഫെറെൻ ക്രാസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലിയെ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകതയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് അംഗീകാരം.

മൂവരും നടത്തിയ മുന്നേറ്റം ആറ്റങ്ങൾക്കും തന്മാത്രകൾക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാനുള്ള നൂതന വിദ്യകളായി മാറിയതായി സ്വീഡിഷ് അക്കാദമി പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.

ഇലക്ട്രോണുകൾ ദ്രുതഗതിയിൽ ചലിക്കുകയും അവക്ക് ഊർജ മാറ്റം സംഭവിക്കുകയും ചെയ്യുമ്പോൾ അക്കാര്യങ്ങൾ കൃത്യമായി നിർണയിക്കാൻ ഇവർ രൂപപ്പെടുത്തിയ സൂക്ഷ്മ പ്രകാശ സ്പന്ദനങ്ങൾ സഹായിക്കുമെന്ന് അക്കാദമി വിലയിരുത്തി.

Latest