Connect with us

Kerala

വാഹനാപകടത്തില്‍ ആനയുടെ കൊമ്പറ്റു

തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

Published

|

Last Updated

പ്രതീകാത്മക ചിത്രം

തൃശൂര്‍ | തൃശൂര്‍ ചാവക്കാട് മണത്തലയില്‍ വാഹനാപകടത്തില്‍പ്പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ കൊമ്പുകള്‍ തട്ടിയതാണ് അപകടത്തിനിടയാക്കിയത്. കൊളക്കാടന്‍ കുട്ടികൃഷ്ണന്‍ എന്ന ആനയുടെ കൊമ്പാണ് സംഭവത്തില്‍ അടര്‍ന്നു പോയത്.

വിവരം അറിയാതെ അപകടം ഉണ്ടാക്കിയ ലോറി  നിര്‍ത്താതെ പോയി. സംഭവത്തില്‍ ഇടത്തേ കൊമ്പ് പൂര്‍ണമായി അറ്റുവീഴുകയും വലത്തേ കൊമ്പ് പൊട്ടിപോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് കൊമ്പ് അറ്റു വീണത്. സംഭവത്തെ തുടര്‍ന്ന് തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

ഉത്സവങ്ങളില്‍ സ്ഥിരം എഴുന്നള്ളിക്കാറുള്ള കുളക്കാടന്‍ കുട്ടികൃഷ്ണന്റെ വീഡിയോകള്‍ എല്ലാം സാമൂഹികമാധ്യമങ്ങളില്‍ സജീവ കാഴ്ചയാണ്.ആനയ്ക്ക് ആരാധകരും ഏറെയാണ്.

Latest