Connect with us

Kerala

കൊയിലാണ്ടിയില്‍ ആന ഇടഞ്ഞുണ്ടായ അപകടം; മരിച്ചവർക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണം: മന്ത്രി എ കെ ശശീന്ദ്രന്‍

നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

Published

|

Last Updated

കൊയിലാണ്ടി | കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പരുക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രം ഭാരവാഹികള്‍തന്നെ ആവശ്യമായ ശ്രദ്ധയും പരിരക്ഷയും നല്‍കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.നഷ്ടപരിഹാരം ക്ഷേത്രങ്ങള്‍തന്നെ നല്‍കുന്ന കീഴ് വഴക്കമാണ് ഇവിടെയുള്ളത്. അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ദാരുണമായ സംഭവമാണ് ക്ഷേത്രമഹോത്സവത്തിനിടെ ഉണ്ടായത്.നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.ജില്ലാ ഭരണകൂടവും വെടിക്കെട്ടുമായി ബന്ധപ്പെട്ട് അശ്രദ്ധയുണ്ടായോ എന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.ഇതെല്ലാം പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

രാവിലെ എട്ടരയോടെ വനംമന്ത്രി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെത്തി മരിച്ചവരുടെ വീടുകൾ  സന്ദർശിച്ചു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്

---- facebook comment plugin here -----

Latest