Kerala
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം: ഡിഎഫ്ഒ ഇന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും; ഒന്‍പത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍
അപകടത്തില്‍ മരിച്ച രാജന്‍, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ എട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍

കോഴിക്കോട് | കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്നു സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കണ്‍സര്‍വേറ്റര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.
റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.അപകടത്തില്‍ മരിച്ച രാജന്‍, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ എട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും. സാരമായി പരിക്കേറ്റ രണ്ട് പേര്‍ ഉള്‍പ്പെടെ 12 പേര്‍ ചികിത്സയിലാണ്
ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ സംയുക്ത ഹര്‍ത്താലിന് ആഹ്വാനമുണ്ട്. നഗരസഭയിലെ 17,18 വാര്‍ഡുകള്‍, 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹര്‍ത്താല്‍. ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ടാണ് കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവര്‍ മരിച്ചത്.