Connect with us

Kerala

കൂറ്റനാട് നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; പാപ്പാന് ദാരുണാന്ത്യം

കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്. ആനക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

പാലക്കാട് | നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്. ആനയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരുക്കേറ്റു. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ആന അടിച്ചു തകര്‍ത്തു.

കൂറ്റനാട് നേര്‍ച്ചക്കിടെ ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗജസംഗമം കഴിഞ്ഞുവരുന്നതിനിടെയാണ് ആന ഇടഞ്ഞത്.

ആനയെ പിന്നീട് തളച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി. നഗരപ്രദക്ഷിണ ഘോഷയാത്രയില്‍ 47 ആനകള്‍ പങ്കെടുത്തിരുന്നു.

 

Latest