Connect with us

Kerala

കൃഷിസ്ഥലത്ത് കര്‍ഷകനെ ആന ആക്രമിച്ചു

ബഹളം വച്ച് ആനയെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു

Published

|

Last Updated

പാലക്കാട് | വാളയാറില്‍ കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാന കര്‍ഷകനെ ആക്രമിച്ചു. വാളയാര്‍ സ്വദേശി വിജയനാണ് ഇന്ന് പുലര്‍ച്ചെ പരിക്കേറ്റത്. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന്‍ ഇവിടെയെത്തിയത്.

ബഹളം വച്ച് ആനയെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ വിജയനെ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയിലായിരുന്നു സംഭവം.

കാട്ടാന ഇറങ്ങിയതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ആനയെ തുരത്തുന്നതിനിടയില്‍ വിജയന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. വിജയന്റെ കാലിനും ഇടുപ്പിനുമാണ് ആനയുടെ ചവുട്ടേറ്റത്. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം.