Kerala
ആന എഴുന്നളളിപ്പ്; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്
ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചി | തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് വരിയായാണ് ആനകളെ നിര്‍ത്തിയതെങ്കിലും മൂന്ന് മീറ്റര്‍ അകലം പാലിച്ചില്ലെന്നും ആളുകളും ആനയുമായുള്ള എട്ട് മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി.ആനകളുടെ സമീപത്ത് തീവെട്ടിയുണ്ടായിരുന്നു. ഇക്കാര്യത്തിലും അഞ്ച് മീറ്റര്‍ അകലം പാലിച്ചില്ലെന്നും ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.
അതേസമയം രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേര്‍ത്തുനിര്‍ത്തേണ്ടി വന്നതെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി ഈ അടുത്ത് മാനദണ്ഡങ്ങള്‍ കടുപ്പിച്ചിരുന്നു.