Connect with us

Kerala

പൂര നഗരിയില്‍ ആനയിടഞ്ഞു; ഉടന്‍ തളച്ചു

എലിഫന്റ് ടാസ്‌ക് ഫോഴ്സും പാപ്പാന്‍മാരും ചേര്‍ന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു

Published

|

Last Updated

തൃശൂര്‍  |     തൃശൂര്‍ പൂര നഗരിയില്‍ ആനയിടഞ്ഞത് അല്‍പ സമയം പരിഭ്രാന്ത്രി സൃഷ്ടിച്ചു. മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്റെ സമയോചിതമായ ഇടപടെലില്‍ ആനയെ ശാന്തമാക്കി. അതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്.

വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്സും പാപ്പാന്‍മാരും ചേര്‍ന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു.ഇടഞ്ഞ മച്ചാട് ധര്‍മനെ ഇനി എഴുന്നള്ളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അല്‍പനേരം മാത്രം നീണ്ട് നിന്ന ആശങ്കകള്‍ക്കൊടുവില്‍ പൂരം തുടരുകയാണ്.

 

Latest