Kerala
ഉണങ്ങാത്ത മുറിവുമായി ആനയെ എഴുന്നള്ളിപ്പിനെത്തിച്ചു; വിലക്കി വനം വകുപ്പ്
സംഭവം കണ്ണൂര്‍ തളാപ്പിലെ ക്ഷേത്രത്തിൽ

കണ്ണൂര്‍ | മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചു. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെ കണ്ണൂര്‍ തളാപ്പിലെ ക്ഷേത്രത്തിലാണ് മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ എഴുന്നള്ളിച്ചത്. ആനയെ തുടര്‍ന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയത്.
ഇന്ന് വൈകിട്ടോടെ സ്വദേശമായ പാലക്കാട്ടേക്ക് ആനയെ കൊണ്ടുപോകാനാണ് വനം വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പാലക്കാട് നിന്ന് ഫിറ്റ്‌നസ് രേഖകളുമായാണ് എത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----