Connect with us

Kerala

ഈ മാസം 21 വരെ ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക്

ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പ് നടത്തരുതെന്നും നിര്‍ദേശം

Published

|

Last Updated

കോഴിക്കോട് | ഈ മാസം 21 വരെ ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക്. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പ് നടത്തരുതെന്നും നിര്‍ദേശം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളിപ്പ് നടത്തിയാല്‍ ക്ഷേത്രത്തില്‍ നിന്ന് ആനയെ നിരോധിക്കാനും തീരുമാനം. മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. ഇത് റദ്ദാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ച്ചയായ വെടികെട്ടിന്റെ ആഘാതത്തിലാണ് ആന ഇടഞ്ഞതെന്നാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വനം വകുപ്പിനോടും വിശദീകരണം തേടി. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ആനയുടെ ഭക്ഷണ, യാത്ര റജിസ്റ്ററുകളടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കി.

 

Latest