Connect with us

Kerala

മസ്തകത്തില്‍ പരുക്കേറ്റ ആന അതിരപ്പള്ളിയില്‍ നിരീക്ഷണത്തില്‍; ചികിത്സക്കായി ദൗത്യസംഘമെത്തും

കൂട് നവീകരണം നൂറോളം യൂക്കാലി മരത്തടികള്‍ ഉപയോഗിച്ച്

Published

|

Last Updated

തൃശൂര്‍ | അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആന വനം വകുപ്പ് നിരീക്ഷണത്തില്‍ തുടരുന്നു. അവശനിലയിലായ ആന പ്ലാന്റേഷന്‍ പതിനെട്ടാം ബ്ലോക്കിലെ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ആനയുടെ ചികിത്സക്കായുള്ള കൂട് നിര്‍മാണത്തിനായി ദൗത്യസംഘം മൂന്നാറിലേക്ക് പുറപ്പെട്ടു.

അരിക്കൊമ്പനായി നിര്‍മിച്ച കൂടാണ് കോടനാട് ആന പരിപാലന കേന്ദ്രത്തിലുള്ളത്. ഈ കൂടിന് ബലക്ഷയം ഉള്ളതുകൊണ്ടാണ് നവീകരിക്കാന്‍ തീരുമാനിച്ചത്. അതിനായി ദേവികുളം റെയിഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് വെട്ടുന്നത്. ഇത് പരിശോധിക്കാനാണ് സംഘം ദേവികുളത്ത് എത്തുന്നത്. കൂട് നവീകരണം ആണെങ്കിലും പുതിയ കൂട് നിര്‍മിക്കാന്‍നുള്ള മരങ്ങള്‍ എത്തിക്കാനാണ് തീരുമാനം. ഏകദേശം നൂറോളം തടികള്‍ വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ആനയുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് കൂട് നിര്‍മാണത്തിന് യൂക്കാലി മരങ്ങള്‍ തന്നെ ഉപയോഗിക്കുന്നത്.

കൂടിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ദൗത്യം ആരംഭിക്കാനാണ് വന വകുപ്പിന്റെ തീരുമാനം. ഇതിനായി അടുത്ത ദിവസങ്ങളില്‍ കുങ്കിയാനയും വയനാട്ടില്‍ നിന്നുള്ള ദൗത്യസംഘവും അതിരപ്പള്ളിയിലെത്തും.

---- facebook comment plugin here -----

Latest