Shocked death during temple festival
തഞ്ചാവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഷോക്കേറ്റ് 11 പേര്‍ മരിച്ചു
രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം

ചെന്നൈ | തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. പരുക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തഞ്ചാവൂര്‍ ജില്ലയിലെ കാളിമാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടം.
---- facebook comment plugin here -----