Connect with us

National

പതിനൊന്ന് വിമാനങ്ങള്‍ സജ്ജം; 2200 വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തിക്കും

ഇതുവരെ യുക്രൈനില്‍ നിന്നു 1,401 വിദ്യാര്‍ഥികളാണ് കേരളത്തില്‍ മടങ്ങിയെത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈനില്‍ നിന്ന് അതിര്‍ത്തിരാജ്യങ്ങളിലേക്ക് എത്തിയ 2200 വിദ്യാര്‍ഥികളെ ഇന്ന് ഇന്ത്യയിലെത്തിക്കും.ഇതിനായി 11 വിമാനങ്ങള്‍ സജ്ജമാക്കിയതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയും ഇന്നലെയുമായി 15 വിമാനങ്ങളില്‍ 3000 പേര്‍ മടങ്ങിയെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 12 എണ്ണം യാത്രാവിമാനങ്ങളും 3 എണ്ണം വ്യോമസേനാ വിമാനങ്ങളുമാണ്.

അതേ സലമയം 331 മലയാളി വിദ്യാര്‍ഥികള്‍ കൂടി ഇന്നലെ നാട്ടിലെത്തി. ഇതുവരെ യുക്രൈനില്‍ നിന്നു 1,401 വിദ്യാര്‍ഥികളാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നിന് നെടുമ്പാശേരിയില്‍ എത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 153 പേരാണ് എത്തിയത്. ഇന്നലെ 2 വിമാനങ്ങളിലായി 358 എത്തി. ഉച്ചയ്ക്ക് 3.35ന് എത്തിയ ആദ്യവിമാനത്തില്‍ 178 പേരും രാത്രി എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 180 പേരുമാണ് നെടുമ്പാശേരിയില്‍ ഇറങ്ങിയത്.

 

Latest