anil antony
അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നതോടെ ആ പാര്‍ട്ടിയോടുള്ള എല്ലാ വെറുപ്പും തീര്‍ന്നു: എലിസബത്ത് ആന്റണി
അനില്‍ ആന്റണിയുടെ തീരുമാനം ഉള്‍ക്കൊള്ളുന്നു. ബി ജെ പിയില്‍ നിരവധി അവസരങ്ങള്‍ അനില്‍ ആന്റണിക്ക് ലഭിക്കും.
തിരുവനന്തപുരം | മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ ആ പാര്‍ട്ടിയോടുള്ള എല്ലാ വെറുപ്പും തീര്‍ന്നെന്ന് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത്. നേതാവായതോടെ ആന്റണിയും മകനെ സ്വീകരിച്ചു. മകനെ തിരിച്ച് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും അനിലിന് ബിജെപിയില്‍ നിരവധി അവസരങ്ങളുണ്ടാകുമന്നും അവര്‍ പറഞ്ഞു. ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാന കേന്ദ്രത്തില്‍ അനുഭവ സാക്ഷ്യം പറയുകയായിരുന്നു എലിസബത്ത് ആന്റണി.
മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതു കൊണ്ടാമ് അനില്‍ ആന്റണി ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ചിന്തന്‍ ശിബിറില്‍ ഇത്തരമൊരു പ്രമേയം അംഗീകരിച്ചതോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച അനില്‍ ആന്റണി നിരാശനായെന്നും ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു ബി ജെ പിയില്‍ ചേരാന്‍ ക്ഷണം ലഭിച്ചെന്നുമാണ് എലിസബത്ത് പറയുന്നത്.
അനില്‍ ആന്റണി ബി ജെ പിയില്‍ ചേരുന്ന കാര്യം ആന്റണിക്ക് അറിയില്ലായിരുന്നുവെങ്കിലും തനിക്ക് അറിയാമായിരുന്നു എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ബി ജെ പിയോടു തനിക്കും വെറുപ്പായിരുന്നു. മകന് ബി ജെ പിയിലേക്കു ക്ഷണം ലഭിച്ചതോടെ പ്രാര്‍ഥനയിലൂടെ തന്റെ ഹൃദയത്തില്‍ മാറ്റം സംഭവിച്ചു.
ചിന്തന്‍ ശിബിറില്‍ മക്കള്‍ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കിയതോടെ രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ പ്രവേശനം നടത്താനാകില്ലെന്നു മനസ്സിലായി. ഭര്‍ത്താവ് അവര്‍ക്കു വേണ്ടി പരിശ്രമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അനില്‍ ബി ജെ പിയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.